Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP Moves

Kollam

ആ​ര്‍. ര​ശ്മി​യെ കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ക​ള​ത്തി​ലി​റ​ക്കാ​ൻ ബി​ജെ​പി​ നീ​ക്കം

കൊ​ല്ലം: കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലെ​ത്തി​യ ആ​ര്‍.​ര​ശ്മി​യെ കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ക​ള​ത്തി​ല്‍ ഇ​റ​ക്കാ​ന്‍ ബി​ജെ​പി. ര​ശ്മി​യെ സ്ഥാ​നാ​ര്‍​ഥി ആ​ക്ക​ണ​മെ​ന്നു ജി​ല്ലാ നേ​തൃ​ത്വം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. ര​ശ്മി​യി​ലൂ​ടെ കോ​ണ്‍​ഗ്ര​സ് വോ​ട്ടു​ക​ളി​ല്‍ വി​ള്ള​ല്‍ ഉ​ണ്ടാ​ക്കാ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ പ്ര​തീ​ക്ഷ. അ​തേ​സ​മ​യം ര​ശ്മി​ക്കെ​തി​രെ കൂ​ടു​ത​ല്‍ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വേ​ണ്ടെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ലെ തീ​രു​മാ​നം.

അ​പ​മാ​നി​ത​യാ​യാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നു പ​ടി​യി​റ​ങ്ങു​ന്ന​തെ​ന്നാ​ണ് ആ​ര്‍.​ര​ശ്മി ബി​ജെ​പി​യി​ല്‍ ചേ​രു​മ്പോ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലി​നെ​തി​രെ​യാ​യി​രു​ന്നു ആ​ര്‍. ര​ശ്മി മ​ത്സ​രി​ച്ച​ത്. ബാ​ല​ഗോ​പാ​ലി​ന്‍റെ വോ​ട്ടി​ല്‍ വി​ള്ള​ലു​ണ്ടാ​ക്കാ​നും വ​ലി​യ തോ​തി​ല്‍ വോ​ട്ട് പി​ടി​ക്കാ​നും ആ​ര്‍. ര​ശ്മി​ക്കാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ക്കു​റി ബി​ജെ​പി​യി​ല്‍ എ​ത്തി​യ​തോ​ടെ കോ​ണ്‍​ഗ്ര​സ് സി​പി​എം വോ​ട്ടു​ക​ളി​ല്‍ ഭി​ന്നി​പ്പ് ഉ​ണ്ടാ​ക്കി വോ​ട്ട് പി​ടി​ക്കാ​നാ​ണ് ബി​ജെ​പി ഇ​ക്കു​റി ആ​ര്‍. ര​ശ്മി​യി​ലൂ​ടെ പ​ദ്ധ​തി​യി​ടു​ന്ന​ത്.

സി​പി​എ​മ്മി​ൽ നി​ന്നെ​ത്തി​യ അ​യി​ഷ പോ​റ്റി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ര​ശ്മി​ക്ക് ഇ​ത്ത​വ​ണ സീ​റ്റ് ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സി​നു സാ​ധി​ക്കി​ല്ല. ഇ​തോ​ടെ​യാ​ണ് ബി​ജെ​പി​യു​മാ​യു​ള്ള ച​ർ​ച്ച​യ്ക്ക് ര​ശ്മി ത​യാ​റാ​യ​ത്.​ അ​യി​ഷ പോ​റ്റി പാ​ർ​ട്ടി​യി​ലെ​ത്തി​യ​തി​നു പിന്നാലെ ര​ശ്മി പാ​ർ​ട്ടി വി​ടു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ക​രു​തി​യി​രു​ന്നി​ല്ല.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യു​ടെ അ​ട​ക്കം ത​ത്സ​മ​യ സം​പ്രേ​ഷ​ണം ത​ന്‍റെ ഫെ​യ്സ്ബു​ക്ക് പേ​ജി​ൽ ര​ശ്മി പോ​സ്റ്റ് ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷ​ത നീ​ക്ക​മു​ണ്ടാ​യ​ത്. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പു​തു​യു​ഗ യാ​ത്ര​യ്ക്ക് മു​ന്നേ വി.​ഡി. സ​തീ​ശ​നെ നേ​രി​ൽ ക​ണ്ട് ര​ശ്മി സം​സാ​രി​ച്ചി​രു​ന്നു. എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​മെ​ന്നും പാ​ർ​ട്ടി​ക്കൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്നും ആ​യി​രു​ന്നു സ​തീ​ശ​ൻ ര​ശ്മി​യോ​ട് പ​റ​ഞ്ഞ​ത്. കൂ​ടി​ക്കാ​ഴ്ച ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ര​ശ്മി ബി​ജെ​പി​യി​ൽ ചേ​രുകയായിരുന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്ന ര​ശ്മി 2021ലെ ​നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ​തി​രെ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​ത്. ഇ​ന്ന് ബാ​ല​ഗോ​പാ​ലി​നെ നേ​രി​ടാ​ൻ ശ​ക്തിയുള്ള എ​തി​രാ​ളി​യെ വേ​ണ​മെ​ന്ന ചി​ന്ത​യാ​ണ് അ​യി​ഷ പോ​റ്റി​യി​ലേ​ക്ക് കോ​ൺ​ഗ്ര​സി​നെ അ​ടു​പ്പി​ച്ച​ത്. പാ​ർ​ട്ടി ന​ട​ത്തി​യ ര​ഹ​സ്യ സ​ർ​വേ​ക​ളി​ലും അ​യി​ഷ പോ​റ്റി​യെ എ​ത്തി​ക്കു​ന്ന​ത് ഗു​ണം ചെ​യ്യു​മെ​ന്ന വി​ല​യി​രു​ത്ത​ലു​ണ്ടാ​യി​രു​ന്നു.

സി​പി​എ​മ്മി​നും സി​പി​ഐ​ക്കും സ്വാ​ധീ​ന​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ൾ‌ കൂ​ടി​ചേ​ർ​ന്ന കൊ​ട്ടാ​ര​ക്ക​ര അ​യി​ഷ പോ​റ്റി​യി​ലൂ​ടെ പി​ടി​ച്ചെ​ടു​ക്കാ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് പ്ര​തീ​ക്ഷ.​ര​ശ്മി ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തോ​ടെ കൊ​ട്ടാ​ര​ക്ക​ര ക​ടു​ത്ത​മ​ത്സ​ര​വേ​ദി​യാ​കു​മെ​ന്നും ഉ​റ​പ്പാ​യി.

Latest News

Up